12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

എ.ടി.എം തട്ടിപ്പ്: റിസര്‍വ് ബാങ്കും അന്വേഷിക്കുന്നു

കൊല്ലം: എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ് അടക്കം വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. തട്ടിപ്പിലൂടെ പണം നഷ്ടമായ വിവിധ ബാങ്കുകളുടെ ഇന്‍േറണല്‍ വിജിലന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
എ.ടി.എം ടെക്നീഷ്യന്മാരുടെ സഹായത്തോടെയാണ് വിദഗ്ധമായി തട്ടിപ്പ് നടന്നതെന്നാണ് നിഗമനം.
തട്ടിപ്പ് സംഘത്തെ പിടികൂടിയത് കേരളാ പൊലീസാണെങ്കിലും തുടര്‍ന്നുള്ള അന്വേഷണം രാജ്യത്തിന്‍െറ വിവിധ സംസ്ഥാനങ്ങളിലാണ് നടത്തേണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സികളുടെ സഹകരണം ഇതില്‍ ആവശ്യമാണ്. പണം നഷ്ടമായ ബാങ്കുകളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേസമയം എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്ന പണം എടുത്തില്ളെങ്കില്‍ തിരികെ മെഷീനുള്ളിലേക്ക് പോവുന്ന രീതി നിര്‍ത്തലാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടന്നത് എ.ടി.എം മെഷീനുകളില്‍ നിന്ന് പണം അകത്തേക്ക് പോവുന്ന രീതി പ്രയോജനപ്പെടുത്തി യായതുകൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. എ.ടി.എം സംവിധാനത്തിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തിയുള്ള തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനുള്ള ആലോചന വിവിധ ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം തട്ടിപ്പ് കേസില്‍ കൊല്ലത്ത് പിടിയിലായ രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com