വടകര: കൊല്ലപ്പെട്ട സി.പി.എം വിമത നേതാവ് ടിപി ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തി സി.പി.എം നേതാവ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ട് വര്‍ഷം മുമ്പ് സി.പി.എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗം ആണ് സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഒഞ്ചിയത്ത് സിപി.എം പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് 2010 ഫിബ്രവരി അഞ്ചിന് നടത്തിയ പൊതുയോഗത്തിലാണ് പ്രസംഗം നടത്തിയത്. വേദിയില്‍ ടി.പി വധക്കേസ് പ്രതികളായ പടയങ്കണ്ടി രവീന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍