12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കരുനാഗപ്പള്ളി താലൂക്കാശുപത്രിവികസനത്തിന് മാസ്റ്റര്‍പ്ളാന്‍

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍പ്ളാന്‍ തയാറാക്കാന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം ചേര്‍ന്നത്. ആശുപത്രിവികസനത്തിന്‍െറ ഭാഗമായി നിലവിലുള്ള ഒരുനില കെട്ടിടത്തിനുമുകളില്‍ നാലുനിലകള്‍ കൂടി നിര്‍മിക്കും. ഇതിന്‍െറ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണാരോഗ്യമിഷന്‍ പദ്ധതിയില്‍പ്പെടുത്തി 4.75 കോടിയുടെ സഹായം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള നിര്‍മാണപ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ സഹായവും ഉറപ്പാക്കും.
ആശുപത്രിയിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതുസംബന്ധിച്ച് കണക്കുകള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ യോഗം ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. നിലവില്‍ ഇവിടെ 100 കിടക്കകളാണുള്ളത്. 300 പേരെ ഒരേസമയം കിടത്തിചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുന്ന കാര്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. ദേശീയപാത വികസനത്തിനായി ആശുപത്രിക്ക് നഷ്ടപ്പെടുന്ന സ്ഥലത്തിനുപകരം പുതിയ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.
ആശുപത്രിയുടെ പദവി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്. കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, സി. ദിവാകരന്‍ എം.എല്‍.എ, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നഗരസഭാചെയര്‍മാന്‍ എം. അന്‍സര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. പി.കെ ജമീല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com