കൊല്ലം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ‘മണ്‍സൂണ്‍ ശില്‍പങ്ങള്‍’ സംസ്ഥാന ശില്‍പകലാ ക്യാമ്പിന് തുടക്കമായി. കലക്ടര്‍ പി.ജി. തോമസ് ഉദ്ഘാടനം ചെയ്തു. ശില്‍പങ്ങള്‍ സ്ഥാപിച്ച് അഡ്വഞ്ചര്‍ പാര്‍ക്കിനും കൊല്ലത്തിനും പുതിയ മുഖം വരുത്താനുള്ള ശ്രമമാണ് ശില്‍പകലാ ക്യാമ്പ് കൊണ്ടുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജയപാലപ്പണിക്കരുടെ പേരില്‍ കൊല്ലത്ത് സ്ഥിരം ആര്‍ട്ട്ഗാലറി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കടവൂര്‍ ശിവദാസന്‍, ഡി.ടി.പി.സി സെക്രട്ടറി കെ.പ്രസാദ് ക്യാമ്പ് ഡയറക്ടര്‍ ഗുരുപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
ആര്യനാട് രാജേന്ദ്രന്‍, വി. സതീശന്‍, അംബീഷ്, ചവറ വിജയന്‍, ബിജു സി. ഭരതന്‍, സജു മന്നത്തൂര്‍, ശിവന്‍, വി.വീനീഷ്കുമാര്‍, ഷെന്‍ലെ, എ. ഗുരുപ്രസാദ് എന്നീ കേരളത്തിലെ പ്രമുഖരായ പത്ത് യുവ ശില്‍പികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ ശില്‍പികള്‍ ജോലി തുടങ്ങിക്കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് ശില്‍പനിര്‍മാണമാരംഭിച്ചവരുമുണ്ട്. നിര്‍മാണത്തിന്‍െറ അടിസ്ഥാന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ശില്‍പങ്ങളുടെ സമര്‍പ്പണം ജൂലൈ മൂന്നിന് നടക്കും. പി.കെ. ഗുരുദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ സമര്‍പ്പണം നിര്‍വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍