12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ജനകീയപ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു -കെ. അംബുജാക്ഷന്‍

കണ്ണനല്ലൂര്‍: ജനകീയപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. അംബുജാക്ഷന്‍. വെല്‍ഫെയര്‍പാര്‍ട്ടി കുണ്ടറ മണ്ഡലം പ്രഖ്യാപനസമ്മേളനം കണ്ണനല്ലൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതിലൂടെ വിലക്കയറ്റം രൂക്ഷമായി. നികുതിഭാരവും വിലവര്‍ധനയും സാധാരണക്കാരനുമേല്‍ അടിച്ചേല്‍പിക്കുന്ന നിരുത്തരവാദപരമായ ഭരണമാണ് രാജ്യത്ത് നടക്കുന്നത്.
കൊല്ലുന്നവരുടെയും കൊല ചെയ്യപ്പെടുന്നവരുടെയും പേരില്‍ സംവാദംനടത്താനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സമയം ചെലവഴിക്കുന്നത്. രാഷ്ട്രീയം ജനങ്ങള്‍ വെറുക്കുന്ന ഏര്‍പ്പാടായിമാറുന്ന കാലത്താണ് വെല്‍ഫെയര്‍പാര്‍ട്ടിയെ ജനം വരവേല്‍ക്കുന്നത്. രാജ്യത്ത് ജനാധിപത്യം പ്രതീക്ഷിക്കുന്ന, മാറ്റം ആഗ്രഹിക്കുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയാണ് വെല്‍ഫെയര്‍പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് എ. അബ്ബാസ് അധ്യക്ഷതവഹിച്ചു. മൂല്യാധിഷ്ഠിതരാഷ്ട്രീയമാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സലിം മമ്പാട് പറഞ്ഞു. ഷാജി ചെമ്പകശ്ശേരി, സന്തോഷ് ഇടക്കാട്, സബീന നാസര്‍, കെ.ബി മുരളി, സുനില്‍ വെട്ടിയറ എന്നിവര്‍ പങ്കെടുത്തു. അനീഷ് യൂസുഫ് സ്വാഗതവും എഫ്.എം. ഹനീഫ് നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായി എഫ്.എം. ഹനീഫ് (പ്രസി.), പി.എ. അബ്ദുസ്സലാം പുത്തന്‍വീട് , പയനിയര്‍ ഷൗക്കത്തലി (വൈ.പ്രസിഡന്‍റുമാര്‍), ശിവശങ്കരന്‍ (ജന. സെക്ര.), യൂസുഫ്കുഞ്ഞ് (ട്രഷ.), അബ്ദുല്‍ റഷീദ്, ഹനീഫ, സലിം, അബ്ദുസ്സലാം, അനീഷ്, ഇസ്മാഈല്‍കുട്ടി, സഹീല, ബാബുജി, ഷീജ, ബാലചന്ദ്രന്‍, ബാഹുലേയന്‍, ശിവന്‍കുട്ടി എന്നിവരടങ്ങുന്ന മണ്ഡലം കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com