12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ജെ.എ. ചാക്കോക്ക് അന്ത്യാഞ്ജലി

പാലാ: അകലകുന്നം നിയോജകമണ്ഡലം മുന്‍ എം.എല്‍.എ ഉരുളികുന്നം ജീരകത്തില്‍ അഡ്വ.ജെ.എ. ചാക്കോക്ക് പ്രവര്‍ത്തനമണ്ഡലമായ പാലാ അന്ത്യോപചാരം അര്‍പ്പിച്ചു. പാലാ മില്‍ക്ക് ബാര്‍ അങ്കണത്തിലും പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി അങ്കണത്തിലും നൂറുകണക്കിന് ആളുകള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച രാവിലെ 9.30ന് കിടങ്ങൂരില്‍നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ 10ന് മില്‍ക്ക്ബാര്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ എത്തിച്ചു.
ആന്‍േറാ ആന്‍റണി എം.പി, ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍, മില്‍ക്ക് ബാര്‍ സൊസൈറ്റി പ്രസിഡന്‍റ് സി.പി.ചന്ദ്രന്‍ നായര്‍, വ്യാപാരി വ്യവസായി യൂനിറ്റിന് വേണ്ടി കൗണ്‍സിലര്‍ വി.ജെ.പീറ്റര്‍, അഡ്വ. സണ്ണി ഡേവിഡ് എന്നീ പ്രമുഖ വ്യക്തികള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. നിരവധി ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയിരുന്നു.
10.30ന് പാലാ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്, ജോയി എബ്രഹാം, കോട്ടയം ജില്ലാ ജഡ്ജി എമ്മാനുവേല്‍ കോലടി, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ.കെ.കെ.എബ്രഹാം, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് പി.എസ്.പരമേശ്വരന്‍ നായര്‍, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ്കുമാര്‍, സി.പി.എം മണ്ഡലം സെക്രട്ടറി ബാബു കെ.ജോര്‍ജ്, യൂനിയന്‍ സെക്രട്ടറി വി.ജി.വിജയകുമാര്‍, ആദ്യകാല പ്രസിഡന്‍റ് എ.എം.മാത്യു എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് 11.15ഓടെ വീട്ടിലേക്ക് കൊണ്ടുപോയി.
32 വര്‍ഷമായി പാലാ മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്‍െറ ഭരണസമിതിയംഗവും ക്ഷീരവ്യവസായ സഹകരണസംഘത്തിന്‍െറ (മില്‍ക്ക് ബാര്‍) ദീര്‍ഘകാല പ്രസിഡന്‍റും 43 വര്‍ഷത്തെ ഭരണസമിതി അംഗവുമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനും പാലായിലെ ആദ്യകാല നിയമോപദേശകനുമായിരുന്നു ജെ.എ. ചാക്കോ.പാലാ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും സഹപ്രവര്‍ത്തകരും അന്ത്യയാത്രയെ അനുഗമിച്ചു.
പൊന്‍കുന്നം: അഡ്വ.ജെ. എ. ചാക്കോക്ക് സമൂഹത്തിലെ നാനാതുറകളിലെ നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉരുളിക്കുന്നത്തെ ജീരകത്ത് വീട്ടിലത്തെി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഞായറാഴ്ച ഉച്ചക്കുശേഷം വസതിയിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മന്ത്രിമാരും കേരള കോണ്‍ഗ്രസ് നേതാക്കന്മാരുമായ കെ.എം. മാണി, പി.ജെ. ജോസഫ്, മന്ത്രി കെ.സി. ജോസഫ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.എല്‍.എ മാരായ മോന്‍സ് ജോസഫ്, ടി.യു. കുരുവിള, എന്‍. ജയരാജ്, റോഷി അഗസ്റ്റ്യന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവരും വീട്ടിലത്തെി അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന ബഹുമതികളോടെ തിങ്കളാഴ്ച ചെങ്ങളം സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. സംസ്ക്കാര ചടങ്ങുകള്‍ രാവിലെ 9.30 ന് വസതിയില്‍ ആരംഭിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com