12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ടാങ്കര്‍ ലോറി തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട സംഘം പിടിയില്‍

തിരുവല്ല: കക്കൂസ് ടാങ്ക് മാലിന്യവുമായത്തെിയ ടാങ്കര്‍ ലോറി തട്ടിയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ആറംഗ സംഘത്തെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ചങ്ങനാശേരി ചീരംചിറ ഭഗവതിപറമ്പില്‍ സുനില്‍കുമാര്‍ (32), പായിപ്പാട് കൊല്ലാപുരം വല്യാറയില്‍ സിജോ വി. ജോസ് (25), കോഴഞ്ചേരി മുഞ്ഞനാട്ടുശേരില്‍ ഉണ്ണി എന്ന് വിളിക്കുന്ന സ്വാതിഷ് (28), പത്തനംതിട്ട താഴെ വെട്ടിപ്പുറം ഞണ്ടുകാലായില്‍ അമീര്‍ ഫരീത് അഹമ്മദ് (26), കാവുംഭാഗം പെരുന്തുരുത്തി കല്ലുകടവ് വട്ടമണ്ണില്‍ സജീവ് (28), ആലംതുരുത്തി പുന്നമൂട്ടില്‍ സജി (35) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 9.30 ന് ഇടിഞ്ഞില്ലംപെരുന്തുരുത്തി റൂട്ടില്‍ സെപ്ടിക് ടാങ്ക് മാലിന്യവുമായി വന്ന ടാങ്കര്‍ ലോറി ഓട്ടോയിലത്തെിയ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ ചേര്‍ത്തല പാണാവള്ളി ജയദേവനെയും (38) രണ്ട് ക്ളീനര്‍മാരെയും പുറത്താക്കി ലോറിയുമായി കടക്കുകയായിരുന്നു. തൊട്ടടുത്ത വേങ്ങല്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം വണ്ടി മാറ്റിനിര്‍ത്തിയതിനുശേഷം ലോറി ഡ്രൈവറെ ഫോണില്‍ വിളിച്ച് പണവുമായി ഇടിഞ്ഞില്ലത്ത് വരാന്‍ ആവശ്യപ്പെട്ടു.ഇതിനിടെ, ടാങ്കര്‍ ലോറി ഉടമ ചേര്‍ത്തല തേവര്‍തോട്ടം മണപ്പുറം പെരുന്താറ്റുതറയില്‍ മാനസന്‍ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പിന്നീട് തിരുവല്ല പൊലീസിലും വിവരമറിയിച്ചു.
പണം വാങ്ങാനായി ഇടിഞ്ഞില്ലത്ത് എത്തിയ ആറംഗ സംഘം പൊലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെട്ടു. പിന്നീട് പെരുന്തുരുത്തി പെട്രോള്‍ പമ്പില്‍ വരാന്‍ ലോറി ഡ്രൈവറോട് ആവശ്യപ്പെടുകയും അവിടെവെച്ച് തിരുവല്ല എസ്.ഐ ജി.സന്തോഷ്കുമാറും സംഘവും ആറംഗ സംഘത്തെ പിടികൂടുകയുമായിരുന്നു.
ടാങ്കര്‍ ലോറി സംഘംചേര്‍ന്ന് തട്ടിയെടുത്ത് കൂട്ടായ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തതായി സി.ഐ ബിനു വര്‍ഗീസ് പറഞ്ഞു. പ്രതികളായ ഉണ്ണി (28), അമീര്‍ (26) എന്നിവര്‍ റബര്‍ മോഷണത്തിന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇതിനിടെ,കക്കൂസ് മാലിന്യം തള്ളാനത്തെിയ ടാങ്കര്‍ ലോറി ഉടമക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കാത്ത പൊലീസ് അധികൃതരുടെ നടപടിയില്‍ പെരുന്തുരുത്തി നിവാസികള്‍ പ്രതിഷേധിച്ചു. മുമ്പും ഈ ലോറിയില്‍ പെരുന്തുരുത്തി, ഇടിഞ്ഞില്ലം പ്രദേശത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് കണ്ടിട്ടുണ്ടെന്നും ഇവര്‍ക്ക് താക്കീത് നല്‍കി വിട്ടിട്ടുള്ളതാണെന്നും തദ്ദേശവാസികള്‍ പറയുന്നു. ലോറി പരിശോധിച്ച് കക്കൂസ് മാലിന്യം ഉണ്ടെങ്കില്‍ ലോറി ഉടമക്കും ജീവനക്കാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എസ്.ഐ ജി. സന്തോഷ്കുമാര്‍ പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com