പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഡീസല്‍ക്ഷാമം തുടരുന്നതിനാല്‍ യാത്രക്കാര്‍ വലയുന്നു. ഡീസല്‍ കുറവായതിനാല്‍ മിക്ക ഡിപ്പോകളിലും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബസുകള്‍ സര്‍വീസ് നടത്തിയില്ല.പത്തനംതിട്ട ഡിപ്പോയില്‍ രണ്ടുദിവസമായി ഡീസല്‍ ക്ഷാമം രൂക്ഷമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുപ്പതോളം ബസുകളുടെ സര്‍വീസ് അധികൃതര്‍ റദ്ദ് ചെയ്തു.
ഡീസല്‍ ക്ഷാമം മറച്ചുവെച്ച് ബസുകളുടെ വരുമാനം കുറവാണെന്ന കാരണം പറഞ്ഞാണ് ചിലറൂട്ടിലെ സര്‍വീസുകള്‍ മുടക്കിയത്. ഡിപ്പോയില്‍ ഞായറാഴ്ച 2000 ലിറ്റര്‍ ഡീസല്‍ ശേഖരം മാത്രമാണ് ഉണ്ടായിരുന്നത്. ഡീസല്‍ എത്തുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തിങ്കളാഴ്ചത്തേക്ക് കരുതിവെക്കാനാണ് ഞായറാഴ്ച അധികൃതര്‍ ബസുകളുടെ സര്‍വീസ് റദ്ദ് ചെയ്തത്. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തുന്നതിന് പ്രതിദിനം 5000 ലിറ്ററില്‍ അധികമെങ്കിലും ഡീസല്‍ ആവശ്യമാണ്.കൂടുതല്‍ ഡീസല്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ തിങ്കളാഴ്ചയും സര്‍വസ് മുടങ്ങാനാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍