പെരിന്തല്‍മണ്ണ: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലെ പശുപരിപാലന കേന്ദ്രമായ വെങ്ങാട് ഗോകുലത്തിന്‍െറ സമഗ്ര വികസനത്തിന് 13.55 കോടി രൂപയുടെ പദ്ധതി. ഞായറാഴ്ച ചേര്‍ന്ന ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തയാറാക്കുന്ന എസ്റ്റിമേറ്റില്‍ മൃഗസംരക്ഷണ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. ഇതിന്‍െറ പ്രാഥമിക പരിശോധനക്ക് വിദഗ്ധ സംഘം ഉടന്‍ ഗോകുലം സന്ദര്‍ശിക്കും. പശുക്കളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനും സംവിധാനമുണ്ടാക്കും.ഫാം മാനേജര്‍, വെറ്ററിനറി ഡോക്ടര്‍ എന്നിവരെ നിയമിക്കാനും തസ്തിക സൃഷ്ടിക്കാനും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. മാന്വല്‍ ഗോഡൗണ്‍, സ്ളീവേജ് പമ്പ്, കുടിവെള്ള ടാങ്ക്, പശുത്തൊഴുത്ത്, റോഡ്, വൈദ്യുതി, വേലി നിര്‍മാണം എന്നിവയും പദ്ധതിയിലുണ്ട്. 90 മീറ്റര്‍ വീതി x നാല് മീറ്റര്‍ നീളം അളവില്‍ ആറ് ഷെഡുകളാണ് നിര്‍മിക്കുക.ഗോകുലവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഗോകുലം സന്ദര്‍ശിച്ചു. ഗോകുലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനം. ഉന്നതാധികാര സമിതിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അഭിഭാഷക കമീഷന്‍ അംഗങ്ങളായ കെ.ആര്‍. രഘുനാഥ്, ടി. വിജയകുമാര്‍ നമ്പൂതിരി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ എം. വേണുഗോപാല്‍, ഡിവൈ.എസ്.പി യു. അബ്ദുല്‍കരീം, ഡി.പി. രാജേന്ദ്രന്‍, ഫണീന്ദ്രനാഥ് എന്നിവരും ഗോകുലത്തിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍