മലപ്പുറം: മലപ്പുറം സഹകരണ സ്പിന്നിങ്മില്‍ ആധുനികവത്കരിക്കുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. ടെക്സ്റ്റൈല്‍ മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ആധുനികവത്കരണം നടപ്പാക്കിയേ തീരൂ. മില്ലിന്‍െറ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.രണ്ടാംഘട്ട നവീകരണങ്ങളുടെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. 5.76 കോടി മുടക്കിയാണ് ഒന്നാം ഘട്ട ആധുനികവത്കരണം പൂര്‍ത്തയാക്കിയത്. ഇതോടെ സ്പിന്‍റുലുകളുടെ എണ്ണം 25,056 ആയി. പ്രിപ്പറേറ്ററി മെഷീനുകളുടെ നവീകരണമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. രണ്ടം ഘട്ടത്തിന് 5.36 കോടി രൂപയാണ് മുടക്കുക. പി. ഉബൈദുല്ല എം. എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. എന്‍. എ ഖാദര്‍, കെ. മുഹമ്മദുണ്ണി ഹാജി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, കളപ്പാടന്‍ അഷ്റഫ്, വി.പി. വമ്പന്‍, ഹാന്‍ഡ്ലൂം ഡയറക്ടര്‍ സാം ഇട്ടിചിറ, സെക്സ്ഫെഡ് എം.ഡി. അരുള്‍ സെല്‍വന്‍, മില്‍ ഡയറക്ടര്‍ ആര്‍. രാജകുമാര്‍, കൊന്നോല യൂസഫ്, വി.പി. അനില്‍, വീക്ഷണം മുഹമ്മദ്, അഡ്വ. മോഹന്‍ദാസ്, സക്കീര്‍ഹുസൈന്‍ എന്നിവര്‍ സം സാരിച്ചു. മില്‍ എം.ഡി.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ എം.എ. ഖാദര്‍ സ്വാഗതവും മാനേജര്‍ പി.എസ് ശ്രീകുമാര്‍ പന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍