കരുവാരകുണ്ട്: ട്രാന്‍സ്ഫോര്‍മറിനായി കാത്തിരുന്ന് മടുത്ത പയ്യാക്കോട്ടെ നൂറിലധികം കുടുംബങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി പേരിനുമാത്രം.വൈദ്യുതി തടസ്സവും വോള്‍ട്ടേജ് ക്ഷാമവും കാരണം ഇവര്‍ മിക്ക ദിവസങ്ങളിലും ഇരുട്ടിലാണ്. വോള്‍ട്ടേജ് ക്ഷാമത്തിനെതിരെ രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് സ്കീമില്‍ മൂന്ന് വര്‍ഷം മുമ്പ് ഇവിടേക്ക് ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ചിരുന്നു. എന്നാല്‍, പോസ്റ്റുകള്‍ സ്ഥാപിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ എത്തിയില്ല. മഴ പെയ്താല്‍ ഇവിടെ വൈദ്യുതി തടസ്സമുണ്ടാവും. തടസ്സം നീങ്ങി കറന്‍െറത്തിയാല്‍തന്നെ വോള്‍ട്ടേജുണ്ടാവില്ല. പരാതി നല്‍കി മടുത്ത നാട്ടുകാര്‍ വൈദ്യുതി ഓഫിസ് മാര്‍ച്ചിനൊരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍