12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഈ വര്‍ഷം ഒരു ലക്ഷം പട്ടയം നല്‍കും -മന്ത്രി അടൂര്‍ പ്രകാശ്

കൊച്ചി: അര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് ഈ വര്‍ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. കഴിഞ്ഞ ഒരു വര്‍ഷം വിതരണം ചെയ്തത് 40000 പട്ടയങ്ങളാണ്. മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി 20000 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.യു.ഡി.എഫ് മന്ത്രിസഭാ വാര്‍ഷികത്തിന്‍െറ ജില്ലാതല ആഘോഷമായ ജനസംഗമത്തില്‍ പട്ടയ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. അര്‍ഹരായവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ദുരുപയോഗം തടയാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഹോളോഗ്രാം പതിപ്പിച്ച പട്ടയങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. 25 വര്‍ഷത്തേക്ക് പട്ടയവസ്തുവിന്‍െറ കൈമാറ്റം അനുവദിക്കില്ല. 1977ന് മുമ്പ് വനഭൂമി കൈവശംവെച്ച വര്‍ക്ക് സംയുക്ത പരിശോധനക്ക് ശേഷം പട്ടയം അനുവദിക്കും. ഇത്തരം ഭൂമിയില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാനും അനുവാദം നല്‍കും. ഇതിനായി നിയമഭേദഗതിക്കുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.പട്ടയം അനുവദിക്കാനുള്ള വരുമാന പരിധി 25,000 ല്‍നിന്ന് ഒരു ലക്ഷം രൂപയാക്കിയത് നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com