കൊച്ചി: നടുറോഡില്‍ ബൈക്ക് റേസിങ് നടത്തിയ 22 പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി. എറണാകുളം ചാത്യാത്ത് റോഡില്‍ ബൈക്ക് റേസ് നടത്തിയ സംഘത്തിലെ 22 പേരെയാണ് ബൈക്ക് ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്.എന്‍ഫീല്‍ഡ്, യമഹ ആര്‍.വണ്‍, ആര്‍. ഫൈവ് തുടങ്ങിയ വിവിധ ബൈക്ക് കമ്പനികളുടെ പേരില്‍ ക്ളബുകള്‍ ഉണ്ടാക്കി അവ തമ്മിലായിരുന്നു മത്സരം. കുടുംബമായി നഗരഭംഗി ആസ്വദിക്കാന്‍ എത്തിയിരുന്നവര്‍ക്ക് ബൈക്ക് റേസ് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എറണാകുളം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ സി.ഐ സുനീഷ് ബാബു, സെന്‍ട്രല്‍ എസ്.ഐ അനന്തലാല്‍ എന്നിവര്‍ ചേര്‍ന്നാണ് 22 പേരെയും പിടികൂടിയത്.പൊലീസ് വരുന്നത് അറിയാന്‍ റോഡിന്‍െറ രണ്ടറ്റത്തും നിരീക്ഷണത്തിന് ആളെ നിര്‍ത്തിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ ചിലര്‍ ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.18 വയസ്സില്‍ താഴെയുള്ളവരാണ് മത്സരങ്ങള്‍ക്ക് കാണികളായി എത്തിയിരുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍