ഹരിപ്പാട്: കയര്‍ മേഖലയെ ശക്തിപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തൊണ്ട് സംഭരണം കാര്യക്ഷമമാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. നാരകത്തറ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കയര്‍ അവാര്‍ഡ് വിതരണവും ക്ഷേമനിധി അനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വര്‍ഷന്തോറും 600 കോടി നാളികേരം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്‍െറ 30 ശതമാനം തൊണ്ടുപോലും സംഭരിക്കാന്‍ കഴിയുന്നില്ല.50 ശതമാനം തൊണ്ട് സംഭരിക്കാന്‍ കഴിയുകയാണെങ്കില്‍ ചകിരിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതി വരില്ല.തൊണ്ട് സംഭരണം കാര്യക്ഷമമാക്കാന്‍ സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. കയര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും ഉല്‍പ്പാദനരംഗത്ത് പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.1052 കോടി രൂപ കയറ്റുമതിരംഗത്ത് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. ആഭ്യന്തര വിപണിയില്‍ 1500 കോടിയില്‍നിന്ന് 2000 കോടിയായി വിറ്റുവരവും വര്‍ധിച്ചു. എന്നാല്‍, ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് അനുകൂല്യം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.കയര്‍ മേഖലയെ ശക്തിപ്പെടുത്താന്‍ സംഘങ്ങളിലെ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കുകയും കയര്‍ തൊഴിലാളികള്‍ക്ക് സമഗ്രഭവന പദ്ധതി നടപ്പാക്കണമെന്നും ആനുകൂല്യ വിതരണം നടത്തിയ രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു.കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.എം. ബഷീര്‍, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. ജി. ബാലചന്ദ്രന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ കെ.കെ. മദനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. വിനോദ്കുമാര്‍, ശ്രീദേവി രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, ഫോമാറ്റ് മാനേജിങ് ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍