12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കൂടങ്കുളം വൈദ്യുതി എത്തിക്കാന്‍ പത്തനംതിട്ടക്കാര്‍ തടസ്സം നില്‍ക്കുന്നു -മന്ത്രി കെ.സി. വേണുഗോപാല്‍

കണ്ണൂര്‍: കൂടങ്കുളം പദ്ധതിയില്‍നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലക്കാര്‍ തടസ്സപ്പെടുത്തിയതാണെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കണ്ണൂരില്‍ റോട്ടറി ഗവര്‍ണറുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടങ്കുളത്തുനിന്ന് സംസ്ഥാനത്തിന് 133 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഇതിനുള്ള പ്രസാരണലൈന്‍ വലിക്കുന്നതിനെ എതിര്‍ക്കുകയാണ്. കാന്‍സര്‍ രോഗം ബാധിക്കുമെന്നാണ് പ്രചാരണം.
ചീമേനിയില്‍ താപനിലയത്തെ ആ പ്രദേശത്തുകാര്‍ എതിര്‍ക്കുന്നു. ഊര്‍ജ പദ്ധതികള്‍ തടയാം, എന്നാല്‍, ഒരു മിനിറ്റുപോലും പവര്‍കട്ട് പാടില്ല എന്ന നിലപാടില്‍ മാറ്റം വന്നില്ളെങ്കില്‍ ഭാവി ഇരുണ്ടതാവും. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് റോട്ടറി ക്ളബ് ബോധവത്കരണം നടത്തണം. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്ന ശീലം മാറ്റാന്‍ നാം തയാറാവുന്നില്ല.
കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വീകരിച്ച ഗൃഹമാലിന്യത്തില്‍ ചത്ത പൂച്ചക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ടത് മലയാളിയുടെ മാറാത്ത മനസ്സാണ് സൂചിപ്പിക്കുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com