വടകര: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പൊലീസ് പിടിയിലായി. സി.പി.എം മുഴുക്കുന്ന് ലോക്കല്‍ സെക്രട്ടറി കാര്യത്ത് വല്‍സന്‍, ലോക്കല്‍ കമ്മിറ്റി അംഗം കാരായി ശ്രീധരന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇരിട്ടി സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടി സുനിക്കും സംഘത്തിനും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതിന് ഇരുവരെയും പിടകൂടിയത്. ഇവരെ വടകരയിലേക്ക് കൊണ്ടു പോയി.
കാരായി ശ്രീധരന്റെ മകനെ കൊടി സുനിക്കൊപ്പം ഒളി സങ്കേതത്തില്‍ നിന്നും പിടികൂടിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍