പനമരം: യുവാവ് പുഴയില്‍ ചാടിയതിനെ തുടര്‍ന്ന് ഞായറാഴ്ച പനമരത്തത്തെിയ ഫയര്‍ഫോഴ്സിന്‍െറ ബോട്ട് സ്റ്റാര്‍ട്ടാവാത്തത് നാട്ടുകാരെ രോഷാകുലരാക്കി. പനമരം കുണ്ടാല പയ്യമ്പാടന്‍ സുലൈമാന്‍െറ മകന്‍ സിദ്ദീഖ് (33) ആണ് ഞായറാഴ്ച ഒന്നരയോടെ പനമരം പുഴയില്‍ ചാടിയത്. ബോട്ട് പുഴയിലിറക്കി അര മണിക്കൂറോളം കഴിഞ്ഞാണ് സ്റ്റാര്‍ട്ടായത്. എന്‍ജിന്‍ തകരാറാണ് കാരണം.
ഫയര്‍ഫോഴ്സ് എത്തും മുമ്പ് നാട്ടുകാര്‍ ചങ്ങാടത്തിലും മറ്റുമായി തെരച്ചില്‍ തുടങ്ങിയിരുന്നു. ഒരു ഭാഗത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ബോട്ട് സ്റ്റാര്‍ട്ടാക്കാന്‍ കിണഞ്ഞ് ശ്രമിച്ചത് നാട്ടുകാരുടെ കൂക്കിവിളിക്കിടയാക്കി.
ബോട്ട് സ്റ്റാര്‍ട്ടായതോടെ തിരച്ചിലിന് വേഗത കൈവന്നു. രണ്ടുമണിക്കൂര്‍ തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടത്തൊനായത്. കല്‍പറ്റ ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ ഓഫിസര്‍ കെ.എം. ജോമി, മാനന്തവാടിയിലെ കെ.എസ്. രാജീവന്‍ നായര്‍, സി. ഹമീദ്, ഇ. കുഞ്ഞിരാമന്‍, നാട്ടുകാരായ എം. മുഹമ്മദ്, യൂസഫ്, റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍