കല്‍പറ്റ: ജില്ലയില്‍ വിവിധ റൂട്ടുകളില്‍ കൈയേറ്റം നടത്തുന്നത് സ്വകാര്യ ബസുകളാണെന്നും കെ.എസ്.ആര്‍.ടി.സിക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപത്തില്‍ കഴമ്പില്ളെന്നും സംയുക്ത പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ബത്തേരി-പുല്‍പള്ളി റൂട്ടിലടക്കം ബാലിശമായ വാദങ്ങളാണ് പ്രൈവറ്റ് ബസ് സംഘടന ഉന്നയിക്കുന്നത്. ഒരു കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ കുത്തക റൂട്ടായിരുന്നു ബത്തേരി, പുല്‍പള്ളി മേഖല. ഇത് പിന്നീട് സ്വകാര്യ ബസുകള്‍ കൈയടക്കി. 20 ബസുകള്‍ 120ലേറെ ട്രിപ്പുകള്‍ സര്‍വീസ് നടത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ആ റൂട്ടില്‍ എട്ട് ട്രിപ്പുകള്‍ മാത്രമാണ് നടത്തുന്നത്. ഇതിനെയാണ് റൂട്ട് കൈയേറ്റമായി ചിത്രീകരിക്കുന്നത്. ദേശസാത്കൃത റൂട്ടിലടക്കം പ്രൈവറ്റ് ബസുകള്‍ കൈയേറ്റം നടത്തുകയാണ്. മോട്ടോര്‍ വാഹന വകുപ്പും പൊലീസും അപൂര്‍വമായി നടപടിയെടുക്കാറുണ്ടെങ്കിലും ട്രാന്‍. കോര്‍പറേഷനിലെ ചില ഉന്നതരും ചില തൊഴിലാളി യൂനിയന്‍ നേതാക്കളും തമ്മിലുള്ള കൂട്ടുകെട്ട് ഇവര്‍ക്ക് ദാസ്യവേല ചെയ്യുകയാണ്. ഇതുമൂലം കോര്‍പറേഷന് വലിയ വരുമാന നഷ്ടം സംഭവിക്കുന്നുണ്ട്. കല്‍പറ്റ-ബത്തേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി സര്‍വീസ് വരാതിരിക്കാന്‍ സ്വകാര്യ ബസ് ലോബി ചരടുവലിക്കുകയാണ്. ജില്ലയിലെ പ്രധാന റൂട്ടുകളില്‍ മുന്‍സര്‍ക്കാറിന്‍െറ കാലത്ത് ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശത്തിന് കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസില്‍നിന്ന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍, ബസുകള്‍ അനുവദിക്കാതെ യാത്രക്കാരെ വലക്കുകയാണ്. വിദ്യാര്‍ഥി കണ്‍സഷന്‍ നല്‍കി ചെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ആരംഭിക്കണം. ഭാരവാഹികളായ സുനില്‍ പെരിക്കല്ലൂര്‍, അഷ്റഫ് പിണങ്ങോട്, സാബു ശിശിരം, ഹാരിസ് പടിഞ്ഞാറത്തറ, ഹനീഫ മേപ്പാടി എന്നിവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍