ജയ്പൂര്‍: ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തിങ്കളാഴ്ച രാവിലെ തുടങ്ങി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ സമരമാണ് നടത്തുന്നത്.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് , സ്വകാര്യ പ്രാക്ടീസ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുക, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പുതിയ നേതൃത്വം കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നതയിച്ചാണ് സമരം.
സ്വകാര്യ ആശുപത്രികള്‍ ,കണ്‍സള്‍ട്ടിങ് ചേംബറുകള്‍, ഡയഗ്നോസ്റ്റിക് സെന്റര്‍ ,ക്ളിനിക്കുകള്‍ , നഴ്സിങ് ഹോമുകള്‍ എന്നിവയെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോലിചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ കൈകളില്‍ കറുത്ത റിബണ്‍ കെട്ടുകയാണ്.
പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സമരം ശക്തമാക്കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍