കോഴിക്കോട്: ജില്ലയില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിന്‍െറ ഭാഗമായി നോര്‍ത് മണ്ഡലത്തിലെ ഐ വിഭാഗം നേതാക്കളും പ്രധാന പ്രവര്‍ത്തകരും ഹോട്ടല്‍ അളകാപുരിയില്‍ ഞായറാഴ്ച യോഗംചേര്‍ന്നു.നേരത്തേ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടന്ന യോഗങ്ങളുടെ തുടര്‍ച്ചയാണ് മണ്ഡലം യോഗമെന്ന് ഐ ഗ്രൂപ് വക്താക്കള്‍ അറിയിച്ചു. യോഗത്തില്‍ നിലവിലെ ഡി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു.ജില്ലയില്‍ ഐ ഗ്രൂപ്പിന്‍െറ ശക്തി നഷ്ടമായതോടെയാണ് പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചതെന്നും പലതട്ടിലായിപ്പോയ ഐ വിഭാഗത്തെ ഒന്നിച്ചണിനിരത്തി ശക്തി തിരിച്ചുപിടിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഡി.സി.സി നേതൃത്വത്തിന്‍െറ പിടിപ്പുകേടുകൊണ്ടാണ് ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു എം.എല്‍.എപോലുമില്ലാതായത്. എ വിഭാഗം ഗ്രൂപ് പ്രവര്‍ത്തനം മാത്രമാണ് നടത്തുന്നത്, പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നില്ല, ടി.പി. ചന്ദ്രശേഖരന്‍ വധംപോലും വേണ്ടപോലെ മുതലാക്കാന്‍ ജില്ലാ നേതൃത്വത്തിനായില്ല എന്നിങ്ങനെ വിമര്‍ശമുയര്‍ന്നു. കെ.പി.സി.സി. സെക്രട്ടറി എന്‍. സുബ്രഹ്മണ്യത്തിന്‍െറ നേതൃത്വത്തിലായിരുന്നു യോഗം.ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.ജയന്ത്, ട്രഷറര്‍ മാനോളി ഹാഷിം, വൈസ് പ്രസിഡന്‍റ് പി.കെ. ചാക്കോ, ബ്ളോക് പ്രസിഡന്‍റ് സക്കറിയ പി. ഹുസൈന്‍, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ പി.എം.നിയാസ്, രാമചന്ദ്രന്‍ മാസ്റ്റര്‍, നഗരസഭാംഗങ്ങളായ എം.ടി.പത്മ, ബാലഗോപാല്‍, സി.പി.സലീം, വിദ്യ ബാലകൃഷ്ണന്‍ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.ജില്ലയില്‍ ഇതിനകം നാദാപുരം, വടകര, കുറ്റ്യാടി,ബാലുശ്ശേരി,പേരാമ്പ്ര എന്നി മണ്ഡലങ്ങളിലും ഐ ഗ്രൂപ് പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍