ഫറോക്ക്: ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ഫറോക്ക് പൊലീസ് സ്റ്റേഷനുസമീപം സ്ഥിരം അപകടമേഖലയായ പുതിയപാലത്തെ കൊടിയവളവില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ച വൈകീട്ട് 4.30നാണ് അമിതവേഗത്തിലെത്തിയ ഇരു ബസുകളും കൂട്ടിയിടിച്ചത്.കോഴിക്കോടുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയും പരപ്പനങ്ങാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റ് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: രേഖ (32) ചാലക്കുടി, വിനോദ് (42) നെടുമങ്ങാട്, സുഭാഷ് (28) പേരാമ്പ്ര, ബീന (46) എറണാകുളം, ബിനീഷ് (35) പേരാമ്പ്ര, മെഴ്സി (60) അങ്കമാലി, മഞ്ചു (30) തിരുവനന്തപുരം, മോളി (52) അങ്കമാലി, സുധീഷ് (33) ആലപ്പുഴ, ദീപ (28) പേരാമ്പ്ര, ജേക്കബ് (42) ബത്തേരി, ആത്തിഫ (24) അരക്കിണര്‍, ജോണി ജോസഫ് (19) മാനന്തവാടി, എല്‍സി (41) ബത്തേരി, ജിതിന്‍ (21) വയനാട്, ഹരിപ്പാട് സ്വദേശികളായ സുധീഷ് (32), ശ്രീനാഥ് (32), ഹരിപ്രസാദ് (42), സുല്‍ത്താന്‍ ബത്തേരി ജമീല (38), രാജേഷ് (30) കോട്ടയം.രണ്ടാഴ്ചമുമ്പ് ഇവിടെ സ്വകാര്യ ബസിടിച്ച് മിനിലോറി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15ഓളം പേര്‍ക്ക് പരിക്കേറ്റത്.കൊടിയവളവും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങള്‍ വരുത്തുന്നത്. പൊലീസ് താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍