ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകന്‍മാരില്‍ ഒരാള്‍ എന്ന് കരുതുന്ന അബു ഹംസ പിടിയിലായതായി ദല്‍ഹി പൊലീസ്. ഗള്‍ഫില്‍ നിന്നും വരവെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ 22 നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ അബു ഹംസ സാബി അന്‍സാരി, റിയാസ് അലി, സയ്യിദ് സാബിഉദ്ദീന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ടത്രെ.
തീവ്രവാദികള്‍ക്ക് ആക്രമണം നടത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് കരുതുന്നത്. ആക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ഇയാള്‍ എന്നും പൊലീസ് പറയുന്നു. ബംഗ്ളൂരു ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം , ഗുജറാത്തിലെ നിരവധി സ്ഫോടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യന്‍ പൗരനാായ അബു ഹംസ മുംബൈ ആക്രമണത്തിന് പരിശീലനം നല്‍കാനായി പാകിസ്താനിലേക്ക് കടന്നതായാണ് പൊലീസ് ആരോപിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍