മക്തൂം ചാമ്പ്യന്‍ഷിപ്പ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുPublished on Mon, 06/25/2012 - 10:19 ( 47 weeks 3 days ago)
ഫുജൈറ: അഞ്ചാമത് മക്തൂം ചാമ്പ്യന്‍ഷിപ്പ് വിപുല പരിപാടികളോടെ ഈവര്‍ഷം റമദാന്‍ ഒന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ മകനും ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദിന്‍െറ ഇളയ സഹോദരനുമായ ശൈഖ് മക്തൂം ബിന്‍ ഹമദിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് മക്തൂം ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഫുജൈറയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യവും കൂട്ടായ്മയും ഇതില്‍ ഉറപ്പാക്കാറുണ്ട്. ഫുട്ബാള്‍, ക്രിക്കറ്റ്, തയ്ക്വാണ്ടോ, ബാസ്ക്കറ്റ്ബാള്‍, കമ്പവലി, സൈക്ളിങ്, മോട്ടോര്‍ റെയ്സ്, വീഡിയോ ഗെയിംസ്, വോളിബാള്‍, ചെസ്സ്, ബൗളിങ്, നീന്തല്‍, ഭാരോദ്വഹനം, ജൂഡോ, ബില്യാര്‍ഡ്സ്, ഗുസ്തി എന്നീ ഇനങ്ങളില്‍ ടൂര്‍ണമെന്‍റുകള്‍ നടക്കും. |

നിങ്ങളുടെ അഭിപ്രായങ്ങള്‍