അംബാസഡര്‍ക്ക് യാത്രയയപ്പ് നല്‍കിPublished on Mon, 06/25/2012 - 10:11 ( 51 weeks 2 days ago)
ദോഹ: ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വക്ക് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ യാത്രയയപ്പ് നല്‍കി. സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.സി അബ്ദുല്ലത്തീഫ് അംബാസഡര്‍ക്ക് ഉപഹാരം നല്‍കി. ശാന്തിനികേതന്‍ സ്കൂളിന്‍െറ വികസനത്തിലും പഠന നിലവാരം ഉയര്‍ത്തുന്നതിലും അംബാസഡര്‍ മികച്ച പങ്ക് വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂള്‍ വിദ്യാര്‍ഥിനി ലീന ഗാനമാലപിച്ചു. സ്കൂള്‍ ന്യൂസ് ലെറ്റര്‍ അംബാസഡര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദറിന് നല്‍കി പ്രകാശനം ചെയതു. പത്താം തരം പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച സ്കൂളിനെ അംബാസഡര്‍ അഭിനന്ദിച്ചു. ഡോ. കണ്ണന്‍ നന്ദി പറഞ്ഞു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍