മുര്‍സിക്ക് ഖത്തറിന്‍െറ അഭിനന്ദനം

ദോഹ: ഈജിപ്തിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ഡോ. മുഹമ്മദ് മുര്‍സിക്ക് ഖത്തറിന്‍െറ അഭിനന്ദനം. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി എന്നിവര്‍ മുര്‍സിക്ക് അഭിനന്ദന സന്ദേശമയച്ചു.
ജനാധിപത്യ രീതിയിലുള്ള പ്രഥമ തെരഞ്ഞെടുപ്പ് വിജയകരമായി സംഘടിപ്പിച്ച ഈജിപ്ഷ്യന്‍ ജനതയെയും ഉന്നതാധികാര സൈനിക കൗണ്‍സിലിനെയും വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ അഭിനന്ദിച്ചു. ജനാധിപത്യത്തിലേക്കും ഈജിപ്തിന്‍െറ ചരിത്രപരമായ പ്രതാപം വീണ്ടെടുക്കുന്നതിനുമുള്ള ചുവടുവെപ്പാണിതെന്നും അറബ് ജനതക്ക് ഇത് മുതല്‍ക്കൂട്ടാവുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മുര്‍സിയുടെ വിജയമാഘോഷിക്കാന്‍ ഖത്തറിലെ ഈജിപ്ഷ്യര്‍ ഇന്നലെ ചെറിയ തോതിലുള്ള ആഹ്ളാദ പ്രകടനങ്ങളുമായി പുറത്തിറങ്ങി. വൈകീട്ട് കോര്‍ണിഷിലും മറ്റും ഇത്തരം ചെറു സംഘങ്ങളെ കാണാമായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus