സലാല: സലാല ടൂറിസം ഫെസ്്റ്റിവലിന് വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അഥിതികള്‍ എത്തിതുടങ്ങി. സലാല നഗരവും സന്ദര്‍ശകരത്തൊറുള്ള പ്രധാന സ്ഥലങ്ങളെല്ലാം പ്രത്യേക അലങ്കാരങ്ങളുമായി മേളക്ക് അഴകുപകരുന്നു. ഈ വര്‍ഷത്തെ മേള കുട്ടികള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുരുന്നുകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക പവലിയനും തയാര്‍. ഒമാന്‍െറ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന നിരവധി പരിപാടികള്‍, കലാരൂപങ്ങള്‍ എന്നിവ മേളയില്‍ അരങ്ങേറും. ഒമാന്‍െറ തനത് രുചിയും കരവിവിരുതും വ്യക്തമാക്കുന്ന ഗ്രാമങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മികച്ച ഷോപ്പിങ് അനുഭവവും സന്ദര്‍ശകര്‍ക്ക് ലഭ്യമാവും.
ഒമാനില്‍ നിര്‍മിച്ച ഉല്‍പങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കുമുള്ള പ്രത്യേക സ്റ്റാള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സറ്റാളില്‍ എണ്‍പതിലധികം ഒമാനി കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇവ കൂടാതെ പാകിസ്താന്‍, സിറിയ, ഖത്തര്‍, യു.എ.ഇ., യെമന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും മേളയില്‍ ഉണ്ടാകും. ഇരുപെത്തെട്ടോളം അറബ് പ്രസിദ്ധീകരണാലയങ്ങള്‍ പങ്കെടുക്കുന്ന പുസ്തപ്രദര്‍ശനവും വില്‍പനയും മേളയില്‍ ഉണ്ടാകും. ഞായര്‍, വെള്ളി ദിവസങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് ഇത്തീനിലെ ഫെസ്്റ്റിവല്‍ സിറ്റിയില്‍ പ്രവേശനം. ചൊവ്വാഴ്ച ദിവസം വനിതകളെ മാത്രമേ പ്രവേശിപ്പിക്കൂ. ശനി, തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കുടുംബങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുക.
വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വന്‍ തയാറെടുപ്പാണ് ഖരീഫ് ഫെസ്്റ്റിനോടനുബന്ധിച്ച് നടത്തിയിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സുരക്ഷയും സഹായങ്ങളും നല്‍കുന്നതിന് ചെക്പോസ്്റ്റുകളും പട്രോളിങും റോയല്‍ ഒമാന്‍ പൊലീസ് വിവിധ ടൂറിസ്്റ്റ് കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക വിഭാഗത്തെയും ഒരുക്കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സും ട്രാഫിക് വിഭാഗവും കൈകോര്‍ത്ത് എല്ലാവിധ ആധുനിക ഉപകരണങ്ങളടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ എയര്‍ വിവിധ ജി.സി.സി. രാജ്യങ്ങളില്‍നിന്ന് പ്രത്യേക ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യും. കമ്യൂണിക്കേഷന്‍ രംഗത്തെ സേവനദാതാക്കളായ ഒമാന്‍ടെല്ലും നവ്റാസും വിവിധ സ്കീമുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍