ബി.എല്‍.എസ്. പാസ്പോര്‍ട്ട് സേവനകേന്ദ്രം വതയ്യയിലേക്ക് മാറുന്നു

മസ്കത്ത്: ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട്-വിസാ ജോലികള്‍ പുറംകരാര്‍ ഏറ്റെടുത്ത ബി.എല്‍.എസ്. സേവനകേന്ദ്രം റൂവിയില്‍ നിന്ന് വതയ്യയിലേക്ക് മാറ്റുന്നു. അടുത്തമാസം ഒന്ന് മുതലാണ് പാസ്പോര്‍ട്ട് സേവനകേന്ദ്രം വതയ്യയിലെ അല്‍മക്തബി ബില്‍ഡിങില്‍ പ്രവര്‍ത്തനമാരംഭിക്കുക. വതയ്യ മേല്‍പാലത്തിന് സമീപം വോക്സ്വാഗന്‍ ഷോറൂമിനരികിലാണ് അല്‍മക്തബി ബില്‍ഡിങ്. ഇവിടെ ഒന്നാം നിലയില്‍ റൂം നമ്പര്‍ 108ലാണ് കേന്ദ്രം ഇനി മുതല്‍ പ്രവര്‍ത്തിക്കുകയെന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും, പാസ്പോര്‍ട്ട് പുതുക്കുന്നതിനും, ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങള്‍ക്കും ഒമാനിലെ ഇന്ത്യന്‍ സമൂഹം അപേക്ഷ സമര്‍പ്പിക്കേണ്ടത്് വതയ്യയിലെ ബി.എല്‍.എസ്. ഇന്‍റര്‍നാഷണല്‍ സേവനകേന്ദ്രത്തിലായിരിക്കും. ഒമാന്‍ സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വിസ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതും ഇവിടെയാണ്.
നിലവില്‍ റൂവിയില്‍ ഷെറാട്ടന്‍ ഹോട്ടല്‍ പരിസരത്തെ അറ്റ്ലസ് സ്റ്റാര്‍ ആശുപത്രിക്കടുത്ത് ട്രേഡ്സെന്‍റര്‍ കെട്ടിടത്തിലാണ് പാസ്പോര്‍ട്ട്-വിസാ സേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വതയ്യയിലെ പുതിയ കേന്ദ്രത്തിന്‍െറ വിലാസവും: റൂം നമ്പര്‍ 108, ഒന്നാം നില, അല്‍ മക്തബി ബില്‍ഡിങ്, വതയ്യ, മസ്കത്ത്. ഫോണ്‍: 24566080, 24566050, 24566131 ഫാക്സ്: 24566191.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus