മലയാളി വിദ്യാര്‍ഥികളുടെ ഭൗമ പദ്ധതിക്ക് യു.എന്‍. അംഗീകാരം

മലയാളി വിദ്യാര്‍ഥികളുടെ ഭൗമ പദ്ധതിക്ക് യു.എന്‍. അംഗീകാരം

സലാല: സലാല ഇന്ത്യന്‍ സ്കൂളിലെ മലയാളി വിദ്യാര്‍ഥികള്‍ സുല്‍ത്താനേറ്റിന് വേണ്ടി തയാറാക്കിയ പരിസ്ഥിതി പദ്ധതി ‘പ്രൊജക്ട് ഗ്രീന്‍ ഒമാന്’ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.
ഏഴാം തരം വിദ്യാര്‍ഥിയായ ഹൃദിത് സുദേവും സഹോദരന്‍ രണ്ടാം തരം വിദ്യാര്‍ഥി സംവേദ് ഷാജി നമ്പ്യാരും രൂപം നല്‍കിയ ‘പ്രൊജക്്ട് ഗ്രീന്‍ ഒമാന്‍’ റിയോ+20 സമ്മേളനത്തില്‍ ഒമാനില്‍ നിന്നുള്ള മികച്ച ഭൗമ പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ പ്രൊജക്്ട് എര്‍ത്തിന്‍െറ ഒമാനിലെ പ്രതിനിധികളായി ഈ മാസ്ം 22ന് പ്രഖ്യാപിച്ചു. 117 രാജ്യങ്ങളില്‍നിന്നും 2240 പ്രോജക്്ടുകള്‍ ഈ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. ഒമാനില്‍നിന്ന് മാത്രം 256 പ്രൊജക്്ടുകള്‍ ഉണ്ടായിരുന്നു. ഇവയില്‍നിന്നാണ് ഹൃദിത് സുദേവിന്‍െറ നേതൃത്വത്തില്‍ അവതരിപ്പിച്ച പ്രൊജക്്ട് ഒന്നാം സ്ഥാനം നേടിയത്.
ഐക്യരാഷ്ട്ര സഭ ബ്രസീലില്‍ നടത്തുന്ന ഗ്ളോബല്‍ കോഫറന്‍സില്‍ പ്രൊജക്്ടിന് ഒൗദ്യോഗികമായി അംഗീകാരം ലഭിക്കും. ഇന്ത്യന്‍ സ്കൂള്‍ സലാലക്ക് മികച്ച നേട്ടം നേടിയെടുത്ത പ്രൊജക്്ട് ശില്‍പികളെ പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണും മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സിറിള്‍ സാമുവലും മറ്റ് അധ്യാപകരും അനുമോദിച്ചു.
കോഴിക്കോട് വടകര സ്വദേശി ഡോ. ഷാജി പി. ശ്രീധറിന്‍െറയും ദോഫാര്‍ യൂണിവേഴ്്സിറ്റി അധ്യാപിക ഹൃദ്യാ എസ്. മേനോന്‍െറയും മക്കളാണ് ഇവര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus