പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല: ഹമദ് രാജാവ്

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല: ഹമദ് രാജാവ്

മനാമ: പുറത്തുനിന്നുള്ള ആരുടെയും സഹായമില്ലാതെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ജനതയാണ് ബഹ്റൈനിലുള്ളതെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സഖീര്‍ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കിടയിലും ശക്തമായ ബന്ധത്തിലൂടെ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ജനങ്ങളെ സേവിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതിന്‍െറ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധനാലയങ്ങളിലെ പ്രസംഗപീഠങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് നീതിന്യായ-ഇസ്ലാമികകാര്യ-ഒൗഖാഫ് മന്ത്രാലയം നടപടികള്‍ സ്വീകരിക്കണം. അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നല്‍കുന്നതല്ല, മറിച്ച് സമൂഹത്തിന് കൃത്യമായ ദൈവിക പാത കാണിച്ചുകൊടുക്കുന്ന വിശുദ്ധ ദൗത്യമാണ് പള്ളി മിമ്പറുകള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് രാജാവ് പിന്തുണ പ്രഖ്യാപിച്ചു. പണ്ഡിതരും ചിന്തകരും സാഹിത്യകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും സാംസ്കാരിക നായകരും ഇതിനായി രംഗത്ത് വരേണ്ടത് അനിവാര്യമാണ്. വിവിധ വീക്ഷണങ്ങളുണ്ടായിരിക്കെ തന്നെ ഒന്നിച്ചു നില്‍ക്കാനുള്ള കരുത്ത് നമുക്ക് ഒരിക്കലും ചോര്‍ന്ന് പോകാന്‍ പാടില്ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിഷ്കളങ്കരായ വ്യക്തിത്വങ്ങളെക്കൊണ്ട് രാജ്യം അതിന്‍െറ സുരക്ഷയും സ്വസ്ഥതയും കാത്തുസൂക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന സാമൂഹിക ബോധമാണ് ബഹ്റൈന്‍െറ പ്രത്യേകത. മനുഷ്യാവകാശത്തിന്‍െറ അടിസ്ഥാനങ്ങളിലും ഭരണഘടനയുടെ നിര്‍ദേശങ്ങളോട്് ചേര്‍ന്ന് നില്‍ക്കുന്നതുമായ വിധികളും നിയമങ്ങളുമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ നിയമം മാനിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാഭാവപരവും ചിന്താപരവുമായ വ്യതിചലനങ്ങളുടെ വിപാടനത്തിന് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, യൂത്ത് ആന്‍റ് സ്പോര്‍ട്സ്് വിഭാഗം, ഇന്‍ഫര്‍മേഷന്‍ വിങ് എന്നിവയുമായി നിരന്തര സഹകരണവും പദ്ധതികളും ആവശ്യമാണ്.
രാജ്യം മുന്നോട്ട് കുതിക്കാന്‍ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച അദ്ദേഹം പരിഷ്കരണത്തിന്‍െറയും പുരോഗതിയുടെയും പാതയില്‍ ജനതാല്‍പര്യത്തിന് അനുഗുണമായി സര്‍ക്കാര്‍ നിലകൊണ്ടത്് കാരണമാണ് ഇത് സാധ്യമായതെന്ന് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ചലിക്കാത്ത സര്‍ക്കാരുകള്‍ക്ക് മാറ്റങ്ങളോ പുരോഗതിയോ കൊണ്ടുവരാന്‍ കഴിയില്ല. വൈജ്ഞാനിക അടിത്തറയില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നോക്കിയായിരിക്കണം സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കേണ്ടത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ സര്‍ക്കാര്‍ മെഷിനറികള്‍ മുന്നോട്ടുവരണമെന്ന് രാജാവ് ആഹ്വാനം ചെയ്തു.
നിയമനിര്‍മാണ സഭ, മാധ്യമങ്ങള്‍, ജനങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയുമായി തോളോടു തോള്‍ ചേര്‍ന്ന് വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. അയല്‍രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തേണ്ടതുണ്ട്.
രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗഗണന നല്‍കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമായുള്ള ബന്ധങ്ങളിലൂടെ സാധ്യമാകണം. സര്‍ക്കാര്‍ മീഡിയ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും പ്രതിരോധത്തില്‍ മാത്രം ശ്രദ്ധയൂന്നാതെ പുറത്തും ഉള്ളിലും ശരിയായ വിവരം നല്‍കുന്ന മാധ്യമമായി പരിവര്‍ത്തിക്കണം. ദേശീയ അന്തര്‍ദേശീയ സമൂഹങ്ങളുടെ കൂടെ നിലനിന്നുകൊണ്ട് പൂര്‍ണമായ അര്‍ഥത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മീഡിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും രാജാവ് ഉണര്‍ത്തി.
മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഹമദ് രാജാവിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും അവ കൃത്യമായി നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ
റഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus