എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ഒരാഴ്ചയായിട്ടും ലഗേജ് ലഭിച്ചില്ളെന്ന്

മനാമ: എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ഒരാഴ്ചയായിട്ടും ലഗേജ് കിട്ടിയില്ളെന്ന് പരാതി. കഴിഞ്ഞ 19ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പേരാമ്പ്രയിലെ ജസീലയും കുടുംബവുമാണ് നാട്ടിലത്തെി ഒരാഴ്ചയായിട്ടും ലഗേജിനുള്ള കാത്തിരിപ്പ് തുടരുന്നത്. ഇവരോടൊപ്പം യാത്ര ചെയ്ത മറ്റ് മൂന്ന് കുടുംബങ്ങള്‍ക്കും അവരുടെ ലഗേജ് ഇതുവരെ ലഭിച്ചിട്ടില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാര്‍ ഒന്നര മണിക്കൂറോളം ലഗേജിന് വേണ്ടി കാത്തിരുന്ന ശേഷമാണത്രെ ലഗേജ് കരിപ്പൂരില്‍ എത്തിയിട്ടില്ളെന്ന് അറിയിക്കുന്നത്.
ജസീലക്കും കുടുംബത്തിനും 140 കിലോഗ്രാമുള്ള അഞ്ച് ലഗേജുകളാണുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം കിട്ടിയെങ്കിലും പ്രധാനപ്പെട്ട രണ്ട് ലഗേജുകളാണ് ലഭിക്കാനുള്ളത്്. ഇവരോടൊപ്പം യാത്ര ചെയ്ത മറ്റൊരു കുടുംബത്തിന് ഒരൊറ്റ ലഗേജും കിട്ടിയിട്ടില്ല. ടിക്കറ്റ് നമ്പറും പി.എന്‍.ആര്‍ നമ്പറും എയര്‍ലൈന്‍സ് അധികൃതര്‍ കുറിച്ചെടുത്ത ശേഷം അടുത്ത ദിവസം വിളിക്കാന്‍ ആവശ്യപ്പെട്ട് പറഞ്ഞയച്ചു.
പിറ്റേന്ന് ബന്ധപ്പെട്ടപ്പോള്‍ ലഗേജ് എത്തിയില്ളെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടപ്പോള്‍ എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ഫോണ്‍ എടുക്കുന്നില്ളെന്നും ജസീല ബഹ്റൈനിലുള്ള ഭര്‍ത്താവിനെ അറി
യിച്ചു.
അതേസമയം, 19ന് യാത്ര ചെയ്ത ഒരാളുടെ ലഗേജും ബഹ്റൈനില്‍ ഓഫ്ലോഡ് ചെയ്തിട്ടില്ളെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ദോഹയിലൊ മറ്റൊ ലഗേജ് കുടുങ്ങിയിട്ടുണ്ടോയെന്ന് തങ്ങള്‍ക്ക് അറിയില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus