മുഹമ്മദ് മുര്‍സിക്ക് ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു

മനാമ: ഈജിപ്ത് ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ആശംസകള്‍ നേര്‍ന്നു. തന്‍െറ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഈജിപ്തിനും ജനതക്കും വളര്‍ച്ചയുടെയും പുരോഗതിയുടെയൂം വഴിയില്‍ കൂടുതല്‍ മുന്നേറാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം മുര്‍സിക്ക് അയച്ച സന്ദേശത്തില്‍ ആശംസിച്ചു. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് എന്ന നിലയില്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി അറബ് -ഇസ്ലാമിക സമൂഹത്തിന്‍െറ ഉയര്‍ച്ചക്കായി യത്നിക്കാന്‍ ഈജിപ്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരും മുഹമ്മദ് മുര്‍സിക്ക് ആശംസകള്‍ അറിയിച്ചു. തന്‍െറ ദൗത്യം നന്നായി നിര്‍വഹിക്കാനും ഈജിപ്ഷ്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മുന്നേറാനൂം അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ഇരുപേരും ആശംസിച്ചു.
വിദേശ കാര്യ മന്ത്രാലയവും പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഈജിപ്തും ബഹ്റൈനും തമ്മില്‍ കൂടുതല്‍ കരുത്താര്‍ന്ന ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന്‍െറ കാലത്ത് സാധിക്കട്ടെയെന്നും ആശംസിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus