നജ്റാനില്‍ ചക്ക, മാങ്ങ കാലം

നജ്റാനില്‍ ചക്ക, മാങ്ങ കാലം

നജ്റാന്‍: പ്രദേശത്ത് ഇനി ചക്കപ്പഴത്തിന്‍െറയും മാങ്ങയുടെയും വിളവെടുപ്പു കാലം. 50 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന നജ്റാന്‍ മേഖലയില്‍ നജ്റാന്‍ മിനറല്‍ വാട്ടര്‍ കമ്പനി കോമ്പൗണ്ടിലായി അഞ്ച് പ്ളാവുകളും, 23 മാവുകളിലായി മാങ്ങയും ചക്കയും വാഴപ്പഴവും വിളവെടുപ്പിന് പാകമായിരിക്കുന്നു. നാട്ടില്‍ ഒരു പ്ളാവില്‍ വിളയുന്നതിന്‍െറ മൂന്ന് ഇരട്ടിയോളമാണ് ചക്കകളുടെ എണ്ണം. വര്‍ഷത്തില്‍ ഒരു പ്രാവശ്യം വിളവെടുക്കുന്ന ചക്ക പാകമാകുന്നതിന് മൂന്ന് മാസം വരെ വേണ്ടി വരും. 10 കിലോയോളം തൂക്കമുള്ള ചക്ക സ്വദേശി പൗരന്‍മാര്‍ക്ക് ഇഷ്ടവിഭവമാണ്.
പ്ളാവില്‍ ചക്ക പൂവും കായുമായി തുടങ്ങുമ്പോള്‍ തന്നെ ഇവര്‍ പഴമായോ എന്ന് അന്വേഷിച്ചത്തൊറുണ്ട്. കൂഴയിനത്തില്‍ പെട്ട ചക്കയാണ് ഇവിടെയുള്ളത്. 12 വര്‍ഷം മുമ്പാണത്രെ ഇവിടെ പ്ളാവും മാവും നട്ടു പിടിപ്പിച്ചത്. കൂടാതെ സ്വാദിഷ്ടമായ 23 മാവുകളിലായി നാടന്‍ മാങ്ങ മുതല്‍ വിവിധ രാജ്യങ്ങളിലെ വില കൂടിയ മാവുകളും ഈ കമ്പനി കോമ്പൗണ്ടിലുണ്ട്. 23 മാവുകളിലായി അഞ്ച് ടണ്‍ മുതല്‍ 10 ടണ്‍ വരെ മാങ്ങ കിട്ടുന്നുണ്ട്. എന്നാല്‍ കമ്പനി വികസനവുമായി ബന്ധപ്പെട്ട് വാഴകളും, മരച്ചീനി തോട്ടവുaം, മാവും, പ്ളാവും മുറിച്ച് മാറ്റിയതായി 26 വര്‍ഷമായി കമ്പനിയില്‍ ജോലിനോക്കുന്ന മോഹനന്‍ പറഞ്ഞു. ഇത് സംരക്ഷിക്കുന്നതിനായി കമ്പനിയിലെ മുദീറുമാരും തൊഴിലാളികളും ഒരു പോലെ ജാഗരൂകരാണ്. ഇവിടത്തെ ജീവനക്കാര്‍ക്ക് ആവശ്യമായ കറിവേപ്പിലയും ഇവിടെ കൃഷിചെയ്യിന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus