തനിമ വനിത വിഭാഗം ഖുര്‍ആന്‍ കാമ്പയിന്‍ സമാപിച്ചു

ജിദ്ദ: ‘ഖുര്‍ആന്‍ മാനവരാശിക്ക്' എന്ന പ്രമേയം അടിസ്ഥാനമാക്കി ഒരു മാസക്കാലമായി ‘തനിമ’ ജിദ്ദ സൗത്ത·്സോണ്‍ വനിതാവിഭാഗം നടത്തിവന്ന കാമ്പയിന്‍ വിവിധ ഖുര്‍ആന്‍ മല്‍സരപരിപാടികളോടെ സമാപിച്ചു. ശറഫിയ്യ ഇമാം അല്‍ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു സെഷനുകളിലായി നടന്ന പരിപാടിയില്‍ ഖുര്‍ആന്‍ മനഃപാഠം, ക്വിസ് എന്നിവയുടെ സോണല്‍തല മല്‍സരങ്ങള്‍ നടന്നു. മനഃപാഠ മല്‍സരത്തില്‍ സുബൈദ മുഹമ്മദ് കുട്ടി, സമീറ ഹസന്‍, റുക്സാന മൂസ എന്നിവര്‍ ഒന്നാം സ്ഥാനവും നിംസിയ അബ്ദുല്‍അസീസ്, സോഫിയ അബ്ദുല്ലത്തീഫ്, സാജിദ അശ്റഫ് എന്നിവര്‍ രണ്ടാം സ്ഥാനവും സുമയ്യ ഫിറോസ്, റസീന അന്‍വര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സഫിയ അലി, റഹ്മത്ത·് അബ്ദുല്‍ ഗഫൂര്‍എന്നിവര്‍ വിധിനിര്‍ണയം നടത്തി. ഖുര്‍ആന്‍ ക്വിസില്‍ റോഷ്ന തജ്മല്‍, മെഹറുന്നിസ ശാക്കിര്‍, നുസ്റത്ത് ഹനീഫ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ക്വിസ് മല്‍സരത്തിന് ഷീജ അബ്ദുല്‍ ബാരി, ആമിന നാസര്‍, റീന മുശ്താഖ്, സമീറ റസാഖ്, ഫൗസിയ നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഫിയ അലി ഖുര്‍ആന്‍സന്ദേശം നല്‍കി. ലോകം എത്ര പുരോഗതി കൈവരിച്ചാലും ഖുര്‍ആന്‍െറയും അതു മുന്നോട്ട് വെക്കുന്ന ആശയ സംഹിതകളുടെയും പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും അതുകൊണ്ടു തന്നെ ഖുര്‍ആന്‍ പഠിക്കാന്‍ ആളുകള്‍ താല്‍പര്യ പൂര്‍വം മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. സൗത്ത·്സോണ്‍ വനിതാവിഭാഗം പ്രസിഡന്‍റ് ഹഫ്സ ഉമര്‍ അധ്യക്ഷത വഹിച്ചു. മല്‍സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂലായ് ആറിനു ചേരുന്ന പ്രത്യേകസംഗമത്തില്‍ വിതരണം ചെയ്യുമെന്ന് അവര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus