ഹവല്ലിയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന് തീപ്പിടിച്ചു

ഹവല്ലി: രാജ്യത്ത് വീണ്ടും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. ഹവല്ലിയില്‍ ഞായറാഴ്ച വെകീട്ടാണ് നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ തൂണിസ് റോഡിലെ കെട്ടിടത്തിന്‍െറ ഏറ്റവും മുകളിലെ നിലയിലാണ് ആദ്യം തീ കണ്ടത്.
തൊട്ടുതാഴെയുള്ള നിലകളിലേക്കും ഉടന്‍ പടര്‍ന്നെങ്കിലും കുതിച്ചത്തെിയ അഗ്നിശമസേനാ എഞ്ചിനുകള്‍ തീ സമീപ കെട്ടിടങ്ങളിലേക്ക് പടരാതെ കാത്തു. സമീപ പ്രദേശങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍നിന്നത്തെിയ നിരവധി അഗ്നിശമന എഞ്ചിനുകളും ജീവനക്കാരും മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദിവസങ്ങള്‍ക്കുമുമ്പ് മിര്‍ഗാബിലെ നിര്‍മാണത്തിലുള്ള കെട്ടിടത്തിന് തീ പിടിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus