ഭോപാല്‍: മതിയായ യാത്രാരേഖകളും മറ്റും ഉണ്ടായിട്ടും മധ്യപ്രദേശ് കൃഷിമന്ത്രി പ്രജേന്ദ്ര പ്രതാപ്സിങ്ങിന് എയര്‍ഇന്ത്യ അധികൃതര്‍ യാത്ര നിഷേധിച്ചു.
ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് സംഭവം.
ന്യൂദല്‍ഹിയിലേക്ക് പുറപ്പെടാനെത്തിയ മന്ത്രിയോട് ചെക് ഇന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥനാണ് വിമാനത്തില്‍ സീറ്റില്ലെന്ന് പറഞ്ഞത്.
ചെക് ഇന്‍ കൗണ്ടറിന് മുന്നിലെ ക്യൂവില്‍ മന്ത്രിക്ക് മുമ്പിലുണ്ടായിരുന്ന സംസ്ഥാന പബ്ലിക് സര്‍വീസ് ഗ്യാരന്റി വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് യാത്രാനുമതി ലഭിക്കുകയും ചെയ്തു.
പബ്ലിക് സര്‍വീസ് ഗാരന്റ് നിയമം ഫലപ്രദമായി നടപ്പാക്കിയതിന് മധ്യപ്രദേശ് സര്‍ക്കാറിനുള്ള ഐക്യ രാഷ്ട്രസഭയുടെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേണ്ടിയാണ് മന്ത്രി ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. എയര്‍ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കിയശേഷം അദ്ദേഹം മറ്റൊരു വിമാനത്തില്‍ ദല്‍ഹിയിലേക്ക് തിരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍