കൊല്‍ക്കത്ത: ഹരിയാനയില്‍ നടന്ന കുഴല്‍കിണര്‍ ദുരന്തത്തിന്റെ ചൂടാറും മുമ്പ് പശ്ചഹിമ ബംഗാളിലും സമാന രീതിയിലുള്ള അപകടം. ഹൗറ ജില്ലയിലെ ലിലുവ ടൗണിലെ നിര്‍മാണ തൊഴിലാളിയായ റോഷന്‍ (17) ആണ് വെള്ളം കോരുന്നതിനിടെ 30 അടി ആഴമുള്ള കിണറ്റില്‍ വീണത്. ഹരിയാനയില്‍ നാലുവയസ്സുകാരി മഹിയുടെ മൃതദേഹം കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്ത ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെത്തന്നെയാണ് രണ്ടാമത്തെ അപകടവും. റോഷനെ പുറത്തെടുക്കാനായി അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും ശ്രമം നടത്തിവരുകയാണെന്ന് മന്ത്രി ജാവേദ് ഖാന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍