മുംബൈ: ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന മുന്‍കാല ഹിന്ദി സിനിമാ താരം രാജേഷ് ഖന്ന സുഖംപ്രാപിക്കുന്നു.
ക്ഷീണിതനായതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രണ്ടു ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഭാര്യ ഡിംപിള്‍ കപാഡിയ പറഞ്ഞു.
69കാരനായ ഖന്നയുടെ ആരോഗ്യനില വഷളായതായി വാര്‍ത്ത പ്രചരിച്ചിരുന്നു. രാജേഷ് ഖന്നയുമായി അകന്നുകഴിയുകയായിരുന്ന ഡിംപിള്‍ ഇപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍