കൊളംബോ: ഇന്ത്യയും ശ്രീലങ്കയുമായുള്ള ഭിന്നതകള്‍ തുടരുന്നതിനിടെ പ്രമുഖ ഇന്ത്യന്‍ രാജ്യരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍ ശ്രീലങ്കയിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനാണ് അദ്ദേഹം ശ്രീലങ്കയിലെത്തുന്നത്. നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് ശക്തമായ രീതിയില്‍ ശ്രീലങ്കന്‍ ഭരണ കൂടത്തെ അറിയിക്കുമെന്നാണ് സൂചന.
ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുമായും പ്രതിരോധ സെക്രട്ടറി ഗോധപയ രാജപക്സയുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തും. ചില ശ്രീലങ്കന്‍ മന്ത്രിമാര്‍ ഇന്ത്യന്‍ വിരുദ്ധ നിലപാട് കൈ കൊള്ളുന്നതിനെക്കുറിച്ച് ചര്‍ച്ചയില്‍ പരാമര്‍ശിക്കും. കൂടാതെ വടക്ക് കിഴക്ക് ഭാഗങ്ങളിലെ സേനയെ പിന്‍വലിക്കല്‍, ശ്രീലങ്കക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച പ്രമേയത്തിന്മേലുള്ള തുടര്‍നടപടി തുടങ്ങിയവും ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിക്കും.
റിയോ+20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മഹീന്ദ രാജ്പക്സയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍