ഇസ്ലാമാബാദ്: പ്രധാനന്ത്രിയെ പുറത്താക്കി പാകിസ്താനിലെ ജനാധിപത്യം തകര്‍ക്കാമെന്ന മോഹം പുലര്‍ന്നില്ലെന്ന് പുതിയ പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്റഫ്. ലോകത്തെ ഒരു ശക്തിക്കും പാകിസ്താനിലെ ജനാധിപത്യം തകര്‍ക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാമെന്ന മോഹം തെറ്റാണെന്ന് ഇപ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും തന്‍െറ പാര്‍ട്ടി അതിന്‍െറ നിലപാടുകളുമായി മുന്നോട്ട്പോകും.
മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് അശ്റഫ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനും ക്രമസമാധാനനില പുന$സ്ഥാപിക്കാനും പരമാവധി പ്രയത്നിക്കുമെന്ന് പുതിയ പ്രധാനമന്ത്രി വ്യക്തമാക്കി. തന്‍െറ മുന്‍ഗാമിയുടെ നയങ്ങള്‍ തുടരാനാണ് തീരുമാനം. പ്രശ്നങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പരിഹാരം ആരായും. പാര്‍ലമെന്‍റിനെ ശക്തിപ്പെടുത്തും. പര്‍വേസ് അശ്റഫ് വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോ, മുന്‍ പ്രസിഡന്‍റ് സുല്‍ഫിക്കര്‍ അലി ഭുട്ടോ എന്നിവരുടെ ഖബറിടങ്ങളില്‍ അദ്ദേഹം മന്ത്രിമാരോടൊപ്പം സന്ദര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍