അങ്കാറ: വിമാനം വെടിവെച്ച് വീഴ്ത്തിയ സിറിയന്‍ നടപടിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തുര്‍ക്കി നാറ്റോ അംഗങ്ങളുടെ യോഗം വിളിക്കും. നാറ്റോയുടെ ഭരണഘടന അനുസരിച്ചാണ് യോഗം ചേരണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടത്. നാറ്റോയിലെ ഏതെങ്കിലും അംഗത്തിന് തങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ യോഗം വിളിച്ചുചേര്‍ക്കാമെന്ന് ചട്ടം അനുശാസിക്കുന്നുണ്ട്.
അതേസമയം, ഇതൊരു ചാരവിമാനമായിരുന്നില്ലെന്നും വിമാനത്തിന്‍െറ പരിശീലന പറക്കലിനിടെ അറിയാതെ അതിര്‍ത്തി ലംഘിച്ചതാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി അഹമദ് ദാവൂദ് ഗ്ലു പറഞ്ഞു.
തെറ്റ് മനസ്സിലായ ഉടന്‍ തിരിച്ച് പറന്ന വിമാനത്തെ അന്താരാഷ്ട്ര വ്യോമമേഖലയില്‍ വെച്ചാണ് സിറിയ വെടിവെച്ച് വീഴ്ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതാണ് വെടിവെപ്പിന് കാരണമെന്നാണ് സിറിയയുടെ വിശദീകരണം. തകര്‍ന്ന വിമാനത്തിലുള്ളവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സിറിയന്‍ ഭരണകൂട നടപടികളെ തുര്‍ക്കി നിശിതമായി വിമര്‍ശിച്ചിരുന്നു. സിറിയന്‍ വിമതരെ തുര്‍ക്കി ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍