12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ബക്കിങ്ഹാം കൊട്ടാര വളപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം

ബക്കിങ്ഹാം കൊട്ടാര വളപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്ന ആവശ്യവുമായി ബക്കിങ്ഹാം കൊട്ടാര വളപ്പിനുള്ളില്‍ കടന്ന് പ്രതിഷേധം. നാല് പരിസ്ഥിതി പ്രവര്‍ത്തകരാണ് കൊട്ടാരകവാടത്തിന്‍െറ ഇരുമ്പഴികളില്‍ സ്വയംബന്ധിതരായി പ്രതിഷേധിക്കുന്നത്.
ഹരിതവാതക നിര്‍ഗമനം നിയന്ത്രിച്ച് കാലാവസ്ഥയെ സംരക്ഷിക്കുക എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഇവരെത്തിയത്. ഇവരുടെ സംഘടനയുടെ വെബ്സൈറ്റില്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി വിഷയത്തില്‍ ചാള്‍സ് രാജകുമാരന്‍ കാണിക്കുന്ന താല്‍പര്യത്തെ എഴുത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com