ലണ്ടന്‍: പ്രശസ്തമായ ലണ്ടന്‍ പാലത്തിലൂടെ ആട്ടിന്‍പറ്റത്തെ നയിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയറിന്‍െറ ഭാര്യ ചെറിബ്ളയറിന്‍െറ പ്രതീകാത്മക റാലി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന വിധവകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചെറിയുടെ റാലി.
ഇന്ത്യന്‍ വംശജനായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജ് ലൂംബ പ്രഭുവിന്‍െറ നേതൃത്വത്തിലുള്ള ലൂംബ ഫൗണ്ടേഷനാണ് വിധവാദിനമായ ജൂണ്‍ 23ന് റാലി സംഘടിപ്പിച്ചത്.
1997ലാണ് രാജ് ലൂംബയുടെ ലൂംബ ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഫൗണ്ടേഷന്‍െറ പ്രസിഡന്‍റാണ് ചെറി. ഇറാഖ് യുദ്ധത്തെ പിന്തുണച്ച ടോണി ബ്ളയര്‍ ആയിരക്കണക്കിന് സ്ത്രീകള്‍ വിധവകളാകാന്‍ കാരണക്കാരനായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍