Sun, 06/24/2012 - 23:06 ( 47 weeks 3 daysago)
ഐ.സി.സി റാങ്കിങ്ങില്‍ ധോണിക്ക് ഇറക്കം
(+)(-) Font Size
ഐ.സി.സി റാങ്കിങ്ങില്‍ ധോണിക്ക് ഇറക്കം

ദുബൈ: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് സ്ഥാനനഷ്ടം. ഞായറാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ധോണി ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാമതായി. അതേസമയം, വിരാട് കോഹ്ലി മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയാണ് പട്ടികയില്‍ ഒന്നാമത്. 871 പോയന്റാണ് അദ്ദേഹത്തിനുള്ളത്. 851 പോയന്റുമായി എ.ബി ഡിവില്ലിയേഴ്സാണ് രണ്ടാം സ്ഥാനത്ത്.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ളണ്ടിന്റെ ഏകദിന ടീം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ധോണിക്കൊപ്പം അഞ്ചാം സ്ഥാനത്തുണ്ട്. ഇരുവര്‍ക്കും 752 പോയന്റ് വീതമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോഹ്ലിക്ക് 846 പോയന്റാണുള്ളത്. 17ാം സ്ഥാനം നിലനിര്‍ത്തിയ ഗൗതം ഗംഭീര്‍ മാത്രമാണ്് ആദ്യ 20 പേരുടെ പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ലോണ്‍വാബോ സോട്സോബിയാണ് മുന്നില്‍. ഒരു സ്ഥാനമുയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയ ആര്‍. അശ്വിന്‍ മാത്രമാണ് ആദ്യ പത്തുപേരിലുള്ള ഏക ഇന്ത്യന്‍ താരം. പാകിസ്താന്‍ താരങ്ങളായ മുഹമ്മദ് ഹഫീസും സഈദ് അജ്മലും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അതേസമയം, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആസ്ട്രേലിയയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus