വിതുര: പൊന്മുടി ഇന്‍വര്‍ഗാര്‍ഡ് എസ്റ്റേറ്റിലെ ഫാക്ടറിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ യന്ത്രസാമഗ്രികള്‍ പിടിച്ചെടുത്തു. കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസറുടെ പരാതിയിന്മേല്‍ പാലോട് സി.ഐ ബി. പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് സാധനങ്ങള്‍ കണ്ടെടുത്തത്. ശനിയാഴ്ച വൈകുന്നേരത്തോടെ ലോറിയില്‍ കൊണ്ടുവന്ന യന്ത്രഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് സി.ഐ ഓഫിസ് കോമ്പൗണ്ടില്‍ ഇറക്കി സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ്ചെയ്തിട്ടില്ല.
മേയ് ഏഴിനാണ് എസ്റ്റേറ്റിലെ ഫാക്ടറി കെട്ടിടത്തില്‍ നിന്ന് യന്ത്രസാമഗ്രികള്‍ കടത്തിക്കൊണ്ടുപോയത്. ബാബു, ഹാഷിം, രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഇളക്കി കടത്തിയതാണെന്ന് കാണിച്ച് റേഞ്ച് ഓഫിസര്‍ പാലോട് സി.ഐക്ക് പരാതിനല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യന്ത്രസാമഗ്രികള്‍ ചാലയിലത്തെിയതായി വിവരം ലഭിച്ചു. ഇവിടത്തെ വ്യാപാരികള്‍ തന്നെയാണ് കോയമ്പത്തൂരിലേക്ക് കടത്തിയ സാധനങ്ങള്‍ തിരികെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ എത്തിച്ചത്.
409 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന ഇന്‍വര്‍ഗാര്‍ഡ് എസ്റ്റേറ്റ് ജോര്‍ജ് കുര്യന്‍, ഏലിയാമ്മ ജോര്‍ജ്, തോമസ് കുര്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ എസ്റ്റേറ്റില്‍നിന്ന് 100 ഏക്കര്‍ പ്രദേശം ഉടമസ്ഥര്‍ വില്‍പന നടത്തി. ഇതിനത്തെുടര്‍ന്ന് 2010 ല്‍ സംസ്ഥാന സര്‍ക്കാര്‍ ബാക്കിയുള്ള ഭൂമി പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി (ഇ.എഫ്.എല്‍) വിജ്ഞാപനം ചെയ്തു. കൂടാതെ 74 ഏക്കര്‍ മിച്ചഭൂമിയായി പിടിച്ചെടുക്കുകയും ചെയ്തു. ഇതത്തേുടര്‍ന്നാണ് ഭൂമിക്ക്മേല്‍ വനംവകുപ്പിന് നിയന്ത്രണം ഉണ്ടായത്.
എസ്റ്റേറ്റ് പ്രവര്‍ത്തനം നിലച്ചതോടെ പട്ടിണിയിലായ തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറിയില്‍ നിന്ന് തലച്ചുമടായി കൊണ്ടുപോകാന്‍ കഴിയുന്ന സാമഗ്രികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കടത്തിയിരുന്നു. 500 കിലോയും അതിന് മുകളിലും ഭാരമുള്ള സാമഗ്രികള്‍ മാത്രമാണ് ഫാക്ടറിയില്‍ ബാക്കിയുണ്ടായിരുന്നത്. ഇവ കടത്തിയവരാകട്ടെ ഉടമസ്ഥരുമായി കരാറുണ്ടാക്കി വിലയ്ക്ക് വാങ്ങിയതാണെന്നും സൂചനയുണ്ട്.
എസ്റ്റേറ്റിലെ ബാക്കിയുള്ള ഭാഗങ്ങളും വില്‍പന നടത്തുന്നതിന് ഉടമസ്ഥര്‍ ചിലരുമായി കരാറുണ്ടാക്കിയിരുന്നുവത്രെ. പിന്നീട് ഭൂമി നല്‍കാനാവാതെ വന്നപ്പോള്‍ ഇത് സംബന്ധിച്ച് കേസ് ഹൈകോടതിയിലത്തെി. കേസ് ഇപ്പോഴും തുടരുന്നതിനാല്‍ ഭൂമി ഇ.എഫ്.എല്‍ പരിധിയില്‍ ഉള്‍പ്പെട്ടതാണെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ പ്രതികളെ പിടികൂടാനാവൂ എന്ന് സി.ഐ പറഞ്ഞു.
വനംവകുപ്പുമായുള്ള തര്‍ക്കത്തില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് യന്ത്രസാമഗ്രികള്‍ ഉടമസ്ഥര്‍ വില്‍പന നടത്തിയതെന്ന് പറയപ്പെടുന്നു. നേരത്തെ പത്തോളം തെങ്ങുകള്‍ ഇവിടെനിന്ന് മുറിച്ചുമാറ്റിയെങ്കിലും വനംവകുപ്പ് ഇടപെട്ടില്ല. തുടര്‍ന്നാണ് യന്ത്രങ്ങള്‍ വില്‍പന നടത്തി തര്‍ക്കം ഉണ്ടാക്കാന്‍ ശ്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍