വെള്ളറട: പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍. കീഴാറൂര്‍ കാവല്ലൂര്‍ പൊട്ടന്‍ചിറ കിഴക്കേചരിവ് പുത്തന്‍വീട്ടില്‍ ആക്രിക്കച്ചവടക്കാരന്‍ വില്‍സനെ (60) ആണ് ആര്യന്‍കോട് പൊലീസ് അറസ്റ്റ്ചെയ്തത്.
രണ്ടാം ഭാര്യയുടെ മകളെയാണ് വിത്സനും സുഹൃത്തും ഒരുവര്‍ഷമായി ആളില്ലാത്ത സമയം പീഡിപ്പിച്ചുവന്നിരുന്നത്. പെണ്‍കുട്ടി അധ്യാപികയെ വിവരമറിയിക്കുകയും സ്കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.
പൊലീസ് മൊഴിയെടുത്തതറിഞ്ഞ് രണ്ടാം ഭാര്യയെയും മക്കളെയും കൂട്ടി വിത്സന്‍ ഒളിവില്‍ പോയി. ശനിയാഴ്ച രാവിലെ പൂഴിക്കുന്നില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി വൈ.ആര്‍. റസ്തം, വെള്ളറട സി.ഐ എന്‍.ജിജി, എസ്.ഐമാരായ സരോവരന്‍, ഗോപകുമാര്‍, ഉദയകുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ സതീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിത്സനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തത്തെുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്ന ഭാര്യയെയും മകളെയും കണ്ടുപിടിച്ചു. വിത്സനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച സുഹൃത്ത് ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ വിത്സനെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍