നെടുങ്കണ്ടം: വീട്ടമ്മയെ കല്ലുകൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. നെടുങ്കണ്ടത്തിനടുത്ത് പാറത്തോട് ശുപ്പു കണ്ടംപാറ ഗജേന്ദ്ര വിലാസത്തില്‍ കോട്ടച്ചാമിയെയാണ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മുനിയമ്മാള്‍ കല്ലാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞദിവസം രാവിലെ ഒമ്പതിനായിരുന്നു സംഭവം. മക്കള്‍ വീട്ടിലത്തെി കാപ്പികുടിച്ചുകൊണ്ടിരിക്കേ മുറ്റത്ത് അലക്കുകല്ലിന് സമീപത്തുനിന്ന ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ കല്ളെടുത്ത് ഭാര്യയെ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ മുനിയമ്മാളിന്‍െറ കൈയിലേക്ക് കല്ലിട്ടശേഷം ഓടിപ്പോയ കോട്ടച്ചാമി പാറത്തോട്ടിലെ സി.പി.എം ഓഫിസില്‍ അഭയം തേടി. പാര്‍ട്ടിക്കാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
മുറ്റത്ത് ശബ്ദംകേട്ട് ഇറങ്ങിവന്ന മക്കള്‍ സമീപവാസികളെയും കൂട്ടി മുനിയമ്മാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടച്ചാമി മാനസിക രോഗിയാണെന്നും ഒരാഴ്ചയായി രോഗം കലശലായിരുന്നെന്നും പൊലീസ് പറഞ്ഞു. ശാന്തന്‍പാറ എസ്.ഐ അബ്ദുല്‍ ഷുക്കൂറിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെി മേല്‍നടപടി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍