തിരുവല്ല: ടി.കെ റോഡിലെ കറ്റോട് വളവ് അപകടക്കെണിയാകുന്നു.പ്രദേശത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാണ്. വളവിനോട് ചേര്‍ന്ന് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി മൂന്നിടത്ത് രൂപപ്പെട്ട കുഴിയും മണ്ണ് ഉയര്‍ന്നുനില്‍ക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാത്തതിനാല്‍ കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്.
കാലവര്‍ഷം എത്തിയതോടെ റോഡിലെ കുഴിയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തിന്‍െറ എണ്ണം വര്‍ധിപ്പിക്കുന്നു.പ്രദേശത്ത് അപായ സൂചനാ ബോര്‍ഡുകളോ റിഫ്ളക്ടര്‍ റിബണുകളോ അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. അമിത വേഗത്തിലത്തെുന്ന വാഹനങ്ങള്‍ കുഴിയുടെ അരികിലത്തെുമ്പോഴാണ് കെണി തിരിച്ചറിയുന്നത്.
കറ്റോട് ജങ്ഷനും മനക്കച്ചിറക്കുമിടയില്‍ ആറ് മാസത്തിനുള്ളില്‍ ഇരുപതോളം അപകട മരണമാണ് സംഭവിച്ചത്.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടങ്ങളില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വൃദ്ധനും പത്രവിതരണത്തിനുപോയ മധ്യവയസ്കനും മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍