ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഓട്ടോയിലത്തെിയ മൂന്നംഗ സംഘം ഡ്രൈവറെ വടിവാള്‍കൊണ്ട് വെട്ടി. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പെരുന്ന എന്‍.എസ്.എസ് കോളജിന് മുന്‍വശം എം.സി റോഡില്‍ ശനിയാഴ്ച രാത്രി 7.15നായിരുന്നു സംഭവം. ഡ്രൈവര്‍ ഇരുന്ന വശത്തായാണ് ആക്രമണം നടന്നത്. മിന്നല്‍ ആക്രണമത്തിനുശേഷം സംഘം ഓട്ടോയില്‍ രക്ഷപ്പെട്ടു. കൊട്ടാരക്കര ഡിപ്പോയിലെ ആര്‍.എസ്.കെ 79 ബസാണ് ആക്രമണത്തില്‍പ്പെട്ടത്. നിറയെ ആള്‍ക്കാരുമായി കോഴിക്കോടിന് പോവുകയായിരുന്നു ബസ്.
ഡ്രൈവര്‍ കെ. സുനില്‍ കുമാര്‍, കണ്ടക്ടര്‍ പി.ജി. വിജയകുമാര്‍ എന്നിവര്‍ നല്‍കിയ പരാതി ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ചങ്ങനാശേരി പൊലീസിന് കൈമാറി. ബസ് 7.45ന് സര്‍വീസ് തുടര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍