തൃശൂര്‍: അരിക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ താലൂക്ക് സപൈ്ള ഓഫിസറും സംഘവും താലൂക്കിലെ വിവിധ പൊതുവിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. മൊത്ത വിപണന കേന്ദ്രങ്ങള്‍ നടത്തുന്നവരുടെ ഗോഡൗണുകളും കടയില്‍ എഴുതിവെച്ചിട്ടുള്ള സ്റ്റോക്ക് ബോര്‍ഡ്, വിലവിവര ബോര്‍ഡ് എന്നിവയും പരിശോധിച്ചു. കണ്ടശ്ശാംകടവ് ഭാഗത്തുള്ള മുഴുവന്‍ അരിമൊത്ത വ്യാപാരികളുടെ ഗോഡൗണുകളും പരിശോധിച്ചു. കൃത്രിമ വില വര്‍ധനയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നുണ്ടോ എന്നും പരിശോധിച്ചു. അധിക വില ഈടാക്കുകയും സ്റ്റോക്ക് ബോര്‍ഡ് ,സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കാത്തവരുമായ ആറ് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.താലൂക്ക് സപൈ്ള ഓഫിസര്‍ വി.എസ്. ബൂസരി നേതൃത്വം വഹിച്ചു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജോസഫ് ആന്‍േറാ, ജയചന്ദ്രന്‍, രാജേന്ദ്രന്‍, സാബു, പ്രിന്‍സി, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍