പട്ടാമ്പി: താലൂക്കിനുവേണ്ടി സി.പി. മുഹമ്മദ് എം.എല്‍.എ നടത്തുന്ന നിരന്തര പോരാട്ടം അസ്ഥാനത്താവില്ളെന്നും അധികം വൈകാതെ യാഥാര്‍ഥ്യമാവുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. താലൂക്ക് എന്നാല്‍ സി.പി. മുഹമ്മദ് എന്നായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുമോദനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത നേട്ടം കൈവരിച്ചവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഗൗരി, ജില്ലാ പഞ്ചായത്തംഗം കെ. സുലൈഖ, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുറഹ്മാന്‍, ഇ. മറിയ, കെ. അസീസ്, എന്‍. നന്ദ വിലാസിനി, സിന്ധു വാസുദേവന്‍, ഷീല ബാലന്‍, എ.പി. സത്യപാലന്‍, പി.കെ. ആറ്റക്കോയ തങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി പി. മെറീനാ പിന്‍േറാ, സ്കൂള്‍ മാനേജര്‍ വി.എന്‍. പ്രസാദ്, എ.ഇ.ഒ സുരേഷ്, ആര്‍. സുജാത, എന്‍.പി. മോഹനകുമാര്‍, ഇ. സേതുമാധവന്‍, എന്‍.കെ. മൊയ്തുകുട്ടി, എ.കെ. ദേവദാസ്, കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍